കണ്ണൂർ ഇന്ന് ഹര്‍ത്താല്‍ | Oneindia Malayalam

2017-12-26 150

Today Harthal In Kannur
മട്ടന്നൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടി ഗവെൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിൽ അധികം വെട്ടേറ്റു. സുധീറിന്റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ ഇന്ന് ഹർത്താൽ.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.